Advertisement

Imagine (Malayalam Übersetzung)

Advertisement
Malayalam Übersetzung

സങ്കല്‍പ്പിക്കുക

സ്വര്‍ഗ്ഗം ഇല്ലെന്നു സങ്കല്‍പ്പിക്കുക
ശ്രമിച്ചാല്‍ അതെളുപ്പമാണ്
നമുക്ക് കീഴെ നരകമില്ല
നമുക്ക് മേലെ ആകാശം മാത്രം
എല്ലാ മനുഷ്യരും ഇന്നിനു വേണ്ടി
ജീവിയ്ക്കുന്നത് സങ്കല്‍പ്പിക്കുക
 
രാജ്യങ്ങളില്ലെന്ന് സങ്കല്‍പ്പിക്കുക
അതിനു വലിയ ബുദ്ധിമുട്ടില്ല
കൊല്ലാനും ചാകാനും ഒന്നുമില്ല
മതങ്ങളും ഇല്ല
എല്ലാ മനുഷ്യരും സമാധാനത്തോടെ
ജീവിയ്ക്കുന്നത് സങ്കല്‍പ്പിക്കുക
 
(chorus)
താങ്കള്‍...
താങ്കള്‍ ഞാനൊരു സ്വപ്നജീവിയെന്നു പറയും
പക്ഷെ ഞാന്‍ മാത്രം അല്ല
ഒരുദിനം താങ്കളും ഞങ്ങളുടെ കൂടെ ചേരും
അങ്ങനെ ലോകം ഒന്നാകും
 
സ്വത്തുക്കള്‍ ഇല്ലെന്നു സങ്കല്‍പ്പിക്കുക
നിങ്ങള്‍ക്ക് സാധിക്കുമോ എന്നറിയില്ല
വിശപ്പിനും ദുരാഗ്രഹത്തിനും സ്ഥാനമില്ല
മനുഷ്യരുടെ സാഹോദര്യം
എല്ലാ മനുഷ്യരും ലോകം മുഴുവനും
പങ്കിടുന്നത് സങ്കല്‍പ്പിക്കുക
 
(chorus)
 
അങ്ങനെ ലോകം ഒന്നാകും
 
Von mathews.kottayam am Do, 08/03/2018 - 15:40 eingetragen
Auf Anfrage von Sammifossil hinzugefügt.
Englisch

Imagine

Weitere Übersetzungen von "Imagine"
Bosnisch Guest
Ungarisch Guest
John Lennon: Top 3
See also
Kommentare