• Avial

    Nada Nada

Share
Font Size
കരിമാനാത്താട്ടം കണ്ട പീലി നിവര്‍ത്തിയാതാരോ
തുടികൊട്ടി മഴ പെയ്യുമ്പോ കുഴലൂതനതാരോ
ആരായാലും ആരാനായാലും
അങ്ങേ കൊമ്പില് ഇങ്ങെ കൊമ്പില്
മയിലായാലും കുയിലായാലും നട നട ....
 
കലിയിളകി അലതല്ലി കടലുയരും നേരം
തിര മുറിച്ച് വലവീശാന്‍് കുടേപോണതാര്
ആരായാലും ആരാനായാലും
അങ്ങേ കൊമ്പില് ഇങ്ങെ കൊമ്പില്
മയിലായാലും കുയിലായാലും നട നട ....
 
ഈറ വെട്ടികുടൊരുക്കുമ്പോ കൂടെ കുടണതാരോ
മുളം തണ്ടില്‍ തേന്‍ നിറയുമ്പോള്‍ കനല്‍ ഉരുക്കണതാരോ
വരിനെല്ലിന്‍ കതിര്‍ നീട്ടി കളിയാടും നേരം
വിള കൊയ്യാന്‍ അരിവാളായി കൂടെ പോരുന്നതാരോ
ആരായാലും ആരാനായാലും
അങ്ങേ കൊമ്പില് ഇങ്ങെ കൊമ്പില്
മയിലായാലും കുയിലായാലും ....
 
തട്ടകത്തില്‍ തിറയാട്ടം മുടിയാട്ടം കാണാന്‍
ഞൊറിയിട്ട് ചുവടു വച്ച് പൊലിപാടാന്‍ വായോ
നരി മുരണ്ട കാവളിരിക്കണ മടമുറിഞ്ഞ് പോകാന്‍
കലമാന്‍റെ കൊമ്പിലിരിക്കണ പൊന്‍മാനെക്കാണാന്‍
 
കാടാറും കയറിയിറങ്ങാന്‍
ഒളിമാടം കേട്ടിയിരിക്കാന്‍
കാട്ടുവള്ളിയിലാടിപാടാന്‍
 
കാടാറും കയറിയിറങ്ങാന്‍
ഒളിമാടം കേട്ടിയിരിക്കാന്‍
കാട്ടുവള്ളിയിലാടിപാടാന്‍
 

 

Translations

Comments